Wednesday, June 19, 2013

Raamaanam kili raamaane...elelelelo...

Film : Vallaatha Pahayan
Year : 2013
Music : Pramod Charuvath
Lyrics : PT Binu
Singers : Ajal Udayan, Aleena, Binha Rose





DOWNLOAD SONG

Raamaanam kili raamaane...elelelelo...
raamaanam kili raamaane...elelelelo...
ange maanathoraalilakkunnelu
kayikka gaayikka ngha
inge maanathu thaamara thaazhathu
chaayicha jaayicha nja..
jononurumpinte thukkidi pattaalam
taayitha daayitha  na
kaavalu nikkana maanikya kottaaram
thaayitha daayitha naa
paayipha baayibha ma... 
raamaanam kili raamaane...elelelelo...
raamaanam kili raamaane...elelelelo...

ankavaalan poovankozhee
ethra mutta neeyinnittu
maavu poothu...thenga veene
vellarikkaa neeyedutho
sooryanundo...chandranundo...vettamundo...
neele neele naattuvazhi paaya theruthu ketti
kaakka kulichu sundari kokkaaya
naadethethaane....
raamaanam kili raamaane...elelelelo...
raamaanam kili raamaane...elelelelo...

chenkadali poonkadali 
konna marathel aaru keri
vattayila pappadavum
chutteduthuu thavala keri
kaiyyeduthe..kaaleduthe.. thaazhe veene
nero nero nokkukuthee chummaa nadannu poyo
neelakkulathil kannaadi nokkumpam
kokku karuthu poyo...
(raamaanam kili...)


രാമാനംകിളി രാമാനേ...ഏലേലേലേലോ..
രാമാനംകിളി രാമാനേ...ഏലേലേലേലോ..
അങ്ങേ മാനത്തൊരാലിലക്കുന്നേലു് 
ക ഖ ഗ ഘ ങ...
ഇങ്ങേ മാനത്തു് താമര താഴത്തു് 
ച ഛ ജ ഝ ഞ...
ജോനോനുറുമ്പിന്റെ തുക്കിടി പട്ടാളം 
ട ഠ ഡ ഢ ണ...
കാവലു നിക്കണ മാണിക്യക്കൊട്ടാരം 
ത ഥ ദ ധ ന.....
പ ഫ ബ ഭ മ..... 
രാമാനംകിളി രാമാനേ...ഏലേലേലേലോ..
രാമാനംകിളി രാമാനേ...ഏലേലേലേലോ..

അങ്കവാലൻ പൂവങ്കോഴീ 
എത്ര മുട്ട നീയിന്നിട്ടൂ....
മാവു പൂത്തൂ...തേങ്ങ വീണേ 
വെള്ളരിക്കാ നീയെടുത്തോ 
സൂര്യനുണ്ടോ...ചന്ദ്രനുണ്ടോ...വെട്ടമുണ്ടോ...
നീളേ നീളേ നാട്ടുവഴി പായ തെറുത്തു കെട്ടി 
കാക്ക കുളിച്ചു സുന്ദരി കൊക്കായ 
നാടേതേതാണേ....
രാമാനംകിളി രാമാനേ...ഏലേലേലേലോ..
രാമാനംകിളി രാമാനേ...ഏലേലേലേലോ..

ചെങ്കദളി പൂങ്കദളി 
കൊന്നമരത്തേൽ ആരു കേറീ
വട്ടയില പപ്പടവും 
ചുട്ടെടുത്തൂ തവള കേറി 
കൈയ്യെടുത്തേ..കാലെടുത്തേ..താഴെ വീണേ 
നേരോ നേരോ നോക്കുകുത്തീ ചുമ്മാ നടന്നു പോയോ 
നീലക്കുളത്തിൽ കണ്ണാടി നോക്കുമ്പം 
കൊക്കു കറുത്തു പോയോ...
(രാമാനംകിളി...)

Tuesday, June 18, 2013

Illaathaalam kaimaarumpol

Film : God For Sale : Bhakthi Prasthanam 
Year : 2013
Music : Afsal Yusuf
Lyrics : Rafeeq Ahamed
Singers : P Jayachandran, Mridula



Illaathaalam kaimaarumpol themmaadikkaatte
kannil kannippoovo ponno mutho
vaarithookee nee...
mindaappaadam koyyum neram pullikkunjaatte
ninte vellithooval konden nenchil 
koriyille nee...
mazhayude manmanam pulariveyil niram
ennil ninnil onnaay chernnu maayaajaalam pol
pinne kaane kaane moham nenchil maarippoovaayi...
(illaathaalam....)

kaathirunnathalle pande aattirampil odam pole
oru naal theeram kaanaan koode pokuvaan
neerozhinja paadam thedi njaattuvela pole poruu
varalum mannin daaham theerthu pokuvaan
chirakukal veeshi...thina vayaloram...
kuruvikal paarii...mannil vinnin swapnam pole...
(illaathaalam....)

poothulanju ninnuu munnil
pokkuveyil maanam maanju
pularaan neram koode vannuu nee...
neythirikal choodum kaavil
choppaninja vaakappookkal
oru naal mannil veezhum..nee marannidum
ozhukidumellaam akalumithellaam
ozhiyaathenthe peyyaan vannuu megham pole...
(illaathaalam....)


ഇല്ലാത്താലം കൈമാറുമ്പോൾ തെമ്മാടിക്കാറ്റേ
കണ്ണിൽ കന്നിപ്പൂവോ പൊന്നോ മുത്തോ 
വാരിത്തൂകീ നീ...
മിണ്ടാപ്പാടം കൊയ്യുന്നേരം പുള്ളിക്കുഞ്ഞാറ്റേ 
നിന്റെ വെള്ളിത്തൂവൽ കൊണ്ടെൻ നെഞ്ചിൽ 
കോറിയില്ലേ നീ...
മഴയുടെ മൺ‌മണം പുലരിവെയിൽ നിറം 
എന്നിൽ നിന്നിൽ ഒന്നായ്‌ ചേർന്നൂ 
മായാജാലം പോൽ... 
പിന്നെ കാണെക്കാണേ മോഹം നെഞ്ചിൽ മാരിപ്പൂവായി...
(ഇല്ലാത്താലം....)

കാത്തിരുന്നതല്ലേ പണ്ടേ 
ആറ്റിറമ്പിൽ ഓടം പോലെ  
ഒരു നാൾ തീരം കാണാൻ കൂടെ പോകുവാൻ 
നീരൊഴിഞ്ഞ പാടം തേടി 
ഞാറ്റുവേല പോലെ പോരൂ 
വരളും മണ്ണിൻ ദാഹം തീർത്തു പോകുവാൻ 
ചിറകുകൾ വീശീ...തിനവയലോരം...  
കുരുവികൾ പാറീ...മണ്ണിൽ വിണ്ണിൻ സ്വപ്നം പോലെ...
(ഇല്ലാത്താലം....)

പൂത്തുലഞ്ഞു നിന്നൂ മുന്നിൽ 
പോക്കുവെയിൽ മാനം മാഞ്ഞു 
പുലരാൻ നേരം കൂടെ വന്നൂ നീ...
നെയ്ത്തിരികൾ ചൂടും കാവിൽ 
ചോപ്പണിഞ്ഞ വാകപ്പൂക്കൾ 
ഒരുനാൾ മണ്ണിൽ വീഴും..നീ മറന്നിടും 
ഒഴുകിടുമെല്ലാം അകലുമിതെല്ലാം 
ഒഴിയാതെന്തേ പെയ്യാൻ വന്നൂ മേഘം പോലെ...
(ഇല്ലാത്താലം....)

Monday, June 17, 2013

Palathum paranju

Film : Thekku Thekkoru Deshathu
Year : 2013
Music : Arun Raj
Lyrics : Aji Puthoor
Singers : Nishanth, Sreekkutty





DOWNLOAD SONG

Palathum paranju...parayaathirunnu
parayendathu naam marannu...marannu...
parayaatharinju..palathum thiranju
parayaathathu naam paranju...paranjuu...

ponnin vattakkinnam 
minnichinnum kanakkennum
ente raakkoottile ummarathinnayil
anthi kinaavin ooyalil nee
kookoo kukku kookoo 
kuyil paattaay neeyen
pular velakalaake nirayum 
eeranaarnnoreenamaayi
aathira poonkuliraayi ninnu
sukhada ninavu nee...
angakalathoru jaalakachillayil
poonilaavu nee...
(palathum paranju.....)

onnaam mala mele 
angu kanaamthali kaattil
oru raappaadikkidaathiyaaninnale
neram velukkolam ottum urangeella
doore padinjaatte...karimegha kidaathan
oru paattaay peytha vela 
raavumoppam aardrayaayi 
aathira thinkal mukham thaazhthi
melave kannu pothi
meghathodikalil thaarakappennungal
naanamaarnnu poy...
(palathum paranju....)


പലതും പറഞ്ഞു...പറയാതിരുന്നു 
പറയേണ്ടതു നാം മറന്നു...മറന്നു...
പറയാതറിഞ്ഞു ..പലതും തിരഞ്ഞു 
പറയാത്തതു നാം പറഞ്ഞു...പറഞ്ഞൂ...

പൊന്നിൻ വട്ടക്കിണ്ണം  
മിന്നിച്ചിന്നും കണക്കെന്നും 
എന്റെ രാക്കൂട്ടിലെ ഉമ്മറത്തിണ്ണയിൽ 
അന്തിക്കിനാവിൻ ഊയലിൽ നീ 
കൂകൂ കുക്കു കൂകൂ  
കുയിൽ പാട്ടായ് നീയെൻ 
പുലർവേളകളാകെ നിറയും  
ഈറനാർന്നൊരീണമായി 
ആതിരപ്പൂങ്കുളിരായി നിന്നു 
സുഖദനിനവു നീ...
അങ്ങകലത്തൊരു ജാലകച്ചില്ലയിൽ 
പൂ നിലാവു നീ...
(പലതും പറഞ്ഞു.....)

ഒന്നാം മല മേലേ  
അങ്ങു് കണ്ണാന്തളിക്കാട്ടിൽ 
ഒരു രാപ്പാടിക്കിടാത്തിയാണിന്നലെ 
നേരം വെളുക്കോളം ഒട്ടും ഉറങ്ങീല്ല 
ദൂരേ പടിഞ്ഞാറ്റേ...കരിമേഘക്കിടാത്തൻ 
ഒരു പാട്ടായ് പെയ്ത വേള  
രാവുമൊപ്പം ആർദ്രയായി  
ആതിരത്തിങ്കൾ മുഖം താഴ്ത്തി 
മേലവേ കണ്ണു പൊത്തി 
മേഘത്തൊടികളിൽ താരകപ്പെണ്ണുങ്ങൾ 
നാണമാർന്നു പോയ്‌...
(പലതും പറഞ്ഞു.....)

Sunday, June 16, 2013

Nizhalariyaathe niramaniyum

Film : Honey Bee
Year : 2013
Music : Deepak Dev
Lyrics : Santhosh Varma
Singers : Vinod Varma, Rajalakshmi



DOWNLOAD SONG

Nizhalariyaathe niramaniyum
oru pidi kanavilaay nin mukham
manamariyaathe ninavukalil
iravile kulirupol nee varum...
iniyoru janmamen manassilaay cherumo
chiri mazhayumaay pularoliyumaay veendum
neeyo...mizhi nirayumeeran kanam...
neeyo...kaarmukilumoodum thinkalum
neeyo...puthumazha tharunnee sukham 
poruu...thiri thaazhumoree neram...

narumazhapole cheru chiriyaay
iniyaval akale maayum dinam...
vazhiyariyaathinnalayukayaay
oru pidi kanalilaalum manam...
pulariyil aardramaay thaloduvaan porumo...
mizhiyinayile puthu pulariyaay veendum...
neeyo...mizhi nirayumeeran kanam...
neeyo...kaarmukilumoodum thinkalum
neeyo...puthumazha tharunnee sukham 
poruu...thiri thaazhumoree neram...

viralthumpu thedumetho
moham akale maayave...
paadaatha paattaay neeyum...
thee kaayumee neramaay 
chaarathu njaanennaalum...
nee aare thedum dooreyaay....
thira pulkumpol ee mannum alinjeedumo....
neeyo...mizhi nirayumeeran kanam...
neeyo...kaarmukilumoodum thinkalum
neeyo...puthumazha tharunnee sukham 
poruu...thiri thaazhumoree neram...


നിഴലറിയാതെ നിറമണിയും 
ഒരുപിടി കനവിലായ് നിൻ മുഖം 
മനമറിയാതെ നിനവുകളിൽ 
ഇരവിലെ കുളിരുപോൽ നീ വരും...
ഇനിയൊരു ജന്മമെൻ മനസ്സിലായ് ചേരുമോ 
ചിരിമഴയുമായ് പുലരൊളിയുമായ്‌ വീണ്ടും 
നീയോ...മിഴി നിറയുമീറൻ കണം...
നീയോ...കാർമുകിലുമൂടും തിങ്കളും 
നീയോ...പുതുമഴ തരുന്നീ സുഖം  
പോരൂ...തിരി താഴുമൊരീ നേരം...

നറുമഴപോലെ ചെറു ചിരിയായ് 
ഇനിയവൾ അകലെ മായും ദിനം...
വഴിയറിയാതിന്നലയുകകായ് 
ഒരുപിടി കനലിലാളും മനം...
പുലരിയിൽ ആർദ്രമായ്‌ തലോടുവാൻ പോരുമോ...
മിഴിയിണയിലെ പുതുപുലരിയായ് വീണ്ടും...
നീയോ...മിഴി നിറയുമീറൻ കണം...
നീയോ...കാർമുകിലുമൂടും തിങ്കളും 
നീയോ...പുതുമഴ തരുന്നീ സുഖം  
പോരൂ...തിരി താഴുമൊരീ നേരം...

വിരൽ‌ത്തുമ്പു തേടുമേതോ 
മോഹം അകലെ മായവേ...
പാടാത്ത പാട്ടായ് നീയും
തീ കായുമീ നേരമായ്  
ചാരത്തു ഞാനെന്നാലും...
നീ ആരെ തേടും ദൂരെയായ്....
തിര പുൽകുമ്പോൽ ഈ മണ്ണും അലിഞ്ഞീടുമോ....
നീയോ...മിഴി നിറയുമീറൻ കണം...
നീയോ...കാർമുകിലുമൂടും തിങ്കളും 
നീയോ...പുതുമഴ തരുന്നീ സുഖം  
പോരൂ...തിരി താഴുമൊരീ നേരം..

Wednesday, June 12, 2013

Daivame Nirayunnu

Film : Vallaatha Pahayan
Year : 2013
Music : Bijibal
Lyrics : PT Binu
Singers : Baby Arunima, Baby Arathi, Baby Chinmaya, Baby Diya



DOWNLOAD SONG

Daivame nirayunnu nin snehamennum
poovilum pulkkodiyilum
paarilum paramaana porulilum
praanante chaithanya binduvum neeyallo
budhiyum yukthiyum shakthiyumekane
sarga soundarya deepame....
arivin parama prakaasham parathane
irul moodum hrithil nirayename...
akshara thiriyaay theliyename nee
karunaa saagarame.....
karunaa saagarame.....

Daivame nirayunnu nin snehamennum
poovilum pulkkodiyilum
paarilum paramaana porulilum
praanante chaithanya binduvum neeyallo
chaithanya binduvum neeyallo...
chaithanya binduvum neeyallo...
chaithanya binduvum neeyallo...


ദൈവമേ നിറയുന്നു നിൻ സ്നേഹമെന്നും 
പൂവിലും പുൽക്കൊടിയിലും 
പാരിലും പരമാണുപ്പൊരുളിലും 
പ്രാണന്റെ ചൈതന്യ ബിന്ദുവും നീയല്ലോ... 
ബുദ്ധിയും യുക്തിയും ശക്തിയുമേകണേ 
സർഗ്ഗസൗന്ദര്യ ദീപമേ....
അറിവിൻ പരമപ്രകാശം പരത്തണേ 
ഇരുൾ മൂടും ഹൃത്തിൽ നിറയേണമേ...
അക്ഷരത്തിരിയായ് തെളിയേണമേ നീ 
കരുണാ സാഗരമേ.....
കരുണാ സാഗരമേ.....

ദൈവമേ നിറയുന്നു നിൻ സ്നേഹമെന്നും 
പൂവിലും പുൽക്കൊടിയിലും 
പാരിലും പരമാണുപ്പൊരുളിലും 
പ്രാണന്റെ ചൈതന്യ ബിന്ദുവും നീയല്ലോ... 
ചൈതന്യ ബിന്ദുവും നീയല്ലോ... 
ചൈതന്യ ബിന്ദുവും നീയല്ലോ...
ചൈതന്യ ബിന്ദുവും നീയല്ലോ...

Monday, June 10, 2013

Ask me.. oh oh.. Kaathilaaro moolum pole

Film : Aaru Sundarimarude Katha (ASK)
Year : 2013
Music : Deepak Dev
Lyrics : Anu Elizabeth Jose
Singers : Riti Muthoot, Saptaparna



oh oh oh oh....
oh oh oh oh....
Kaathilaaro moolum pole
varunnu melle wake up call
virinja poovu pol vidarnna kannumaay
dinangalellaam neelumingane...
kaiyyilaay maarum veedin 
thurumpu maaraa kolan key
pidichu vaanguvaan kothicha kaalavum
marannu pokum pinne innumaay
pathiye pathiye viralaal thazhukunnoru 
neram kaiyyu njaan
aavi paarumee choodu coffeyum nukarnnu 
morning newsumaay...

ask me...oh ho 
jo zindagi badalni hoy yaaro
all you got to do
all you got to do
all you got to do is....ask me..
ask me...oh ho 
jo zindagi badalni hoy yaaro
all you got to do
all you want to do
all you got to do is...ask me..

manju thulli polen maaril pathinja 
vinnin pon kinnam
maranna kaalamaay...niranjorormmayaay
manassil innum odivannuvo...
angumingum odum kaattin
kurumpu koottum kinnaaram
alinju pokumee manassinullilum
vasanthamennum koottu vannuvo...
pathiye pathiye manassaal punarunnoru
paavam jeevane....oh ho
kannilaay nee...kannilaay nee...
thulumpum olam thannathenthe....
ask me...oh ho 
jo zindagi badalni hoy yaaro
all you got to do
all you got to do
all you got to do is....ask me..
ask me...oh ho 
jo zindagi badalni hoy yaaro
all you got to do
all you want to do
all you got to do is...ask me..


ഓഓഒ ഓഓഒ...ഒഓ...
ഓഓഒ ഓഓഒ...ഒഓ...
കാതിലാരോ മൂളും പോലെ 
വരുന്നു മെല്ലെ വേക് അപ് കോൾ 
വിരിഞ്ഞ പൂവുപോൽ വിടർന്ന കണ്ണുമായ് 
ദിനങ്ങളെല്ലാം നീളുമിങ്ങനെ...
കൈയിലായ് മാറും വീടിൻ തുരുമ്പു മാറാ കോലൻ‌ കീ 
പിടിച്ചു വാങ്ങുവാൻ കൊതിച്ച കാലവും 
മറന്നു പോകും പിന്നെ ഇന്നുമായ് 
പതിയെ പതിയെ വിരലാൽ തഴുകുന്നൊരു നേരം കൈയു ഞാൻ 
ആവി പാറുമീ ചൂടു കോഫിയും നുകർന്നു മോർ‌ണിങ്ങ് ന്യൂസുമായ്...
ആസ്ക്‌ മി...ഓഹോ
ജോ സിന്തഗി ബദൽനി ഹോയ് യാരോ
ഓൾ യൂ ഗോട് റ്റു ഡൂ
ഓൾ യൂ ഗോട് റ്റു ഡൂ
ഓൾ യൂ ഗോട് റ്റു ഡൂ ഈസ്....ആസ്ക്‌ മി..
ആസ്ക്‌ മി...ഓഹോ
ജോ സിന്തഗി ബദൽനി ഹോയ് യാരോ
ഓൾ യൂ ഗോട് റ്റു ഡൂ
ഓൾ യൂ വാണ്ട് റ്റു ഡൂ
ഓൾ യൂ ഗോട് റ്റു ഡൂ ഈസ്....ആസ്ക്‌ മി..

മഞ്ഞുതുള്ളി പോലെൻ മാറിൽ പതിഞ്ഞ  
വിണ്ണിൻ പൊൻകിണ്ണം 
മറന്ന കാലമായ്...നിറഞ്ഞൊരോർമ്മയായ് 
മനസ്സിൽ ഇന്നും ഓടിവന്നുവോ...
അങ്ങുമിങ്ങും ഓടും കാറ്റിൻ 
കുറുമ്പു കൂട്ടും കിന്നാരം 
അലിഞ്ഞു പോകുമീ മനസ്സിനുള്ളിലും 
വസന്തമെന്നും കൂട്ടു വന്നുവോ...
പതിയെ പതിയെ മനസ്സാൽ പുണരുന്നൊരു
പാവം ജീവനെ....ഓ ഹോ 
കണ്ണിലായ് നീ...കണ്ണിലായ് നീ...
തുളുമ്പും ഓളം തന്നതെന്തേ....
ആസ്ക്‌ മി...ഓഹോ
ജോ സിന്തഗി ബദൽനി ഹോയ് യാരോ
ഓൾ യൂ ഗോട് റ്റു ഡൂ
ഓൾ യൂ ഗോട് റ്റു ഡൂ
ഓൾ യൂ ഗോട് റ്റു ഡൂ ഈസ്....ആസ്ക്‌ മി..
ആസ്ക്‌ മി ...ഓഹോ
ജോ സിന്തഗി ബദൽനി ഹോയ് യാരോ
ഓൾ യൂ ഗോട് റ്റു ഡൂ
ഓൾ യൂ വാണ്ട് റ്റു ഡൂ
ഓൾ യൂ ഗോട് റ്റു ഡൂ ഈസ്....ആസ്ക്‌ മി..

Saturday, June 8, 2013

Kannaanthali poovorukkiya muttathu

Film : Vallaatha Pahayan
Year : 2013
Music : Bijibal
Lyrics : PT Binu
Singers : Vijay Yesudas, Thulasi Yatheendran





DOWNLOAD SONG (Duet)



DOWNLOAD SONG (Male Version)



DOWNLOAD SONG (Female Version)

Kannaanthali poovorukkiya muttathu
kannaadippeeli menja koodunde....
vannaathi kilikalum avarude makkalkkum
manchaadi chellam vechoru kaliveedundallo...
cherumani mainakal paranjoru kadankadhayil..
kadhayil.....
(kannaanthali poovorukkiya....)

thenmaavin thalirellaam nulliyorukkende...
thengola thumbathu thunniyorukkende...
(thenmaavin...)
chaayam maarum maanathengo pokum sanchaaree
mazhavil chillil kothaanunde shilpam changaathee...
ven mukilaay kari mukilaay maayunna maayaa griham...
(kannaanthali poovorukkiya....)

pachola kaattinte panineer thaazhvaaram
pon noolil korkkunne paavakkoodaaram
(pachola....)
chempila corum muthukal ketti swapnamorukkunne... 
manassinnullil chippikkullil mohamunarunne
nirakathiraay...neythiriyaay vilikkum pularkaalam
(kannaanthali poovorukkiya....)


കണ്ണാന്തളിപ്പൂവൊരുക്കിയ മുറ്റത്തു് 
കണ്ണാടിപ്പീലി മേഞ്ഞ കൂടുണ്ടേ....
വണ്ണാത്തി കിളികളും അവരുടെ മക്കൾക്കും 
മഞ്ചാടിച്ചെല്ലം വെച്ചൊരു കളിവീടുണ്ടല്ലോ...
ചെറുമണി മൈനകൾ പറഞ്ഞൊരു കടങ്കഥയിൽ...
കഥയിൽ.....
(കണ്ണാന്തളിപ്പൂവൊരുക്കിയ....)

തേന്മാവിൻ തളിരെല്ലാം നുള്ളിയൊരുക്കേണ്ടേ...
തെങ്ങോലത്തുമ്പത്തു് തുന്നിയൊരുക്കേണ്ടേ...
(തേന്മാവിൻ...)
ചായം മാറും മാനത്തെങ്ങോ പോകും സഞ്ചാരീ 
മഴവിൽ ചില്ലിൽ കൊത്താനുണ്ടേ ശില്പം ചങ്ങാതീ...
വെൺമുകിലായ്  കരിമുകിലായ് മായുന്ന മായാഗൃഹം...
(കണ്ണാന്തളിപ്പൂവൊരുക്കിയ....)

പച്ചോലക്കാറ്റിന്റെ പനിനീർ താഴ്വാരം 
പൊൻനൂലിൽ കോർക്കുന്നേ പാവക്കൂടാരം 
(പച്ചോല....)
ചേമ്പില ചോരും മുത്തുകൾ കെട്ടി സ്വപ്നമൊരുക്കുന്നേ... 
മനസ്സിന്നുള്ളിൽ ചിപ്പിക്കുള്ളിൽ മോഹമുണരുന്നേ 
നിറകതിരായ്‌...നെയ്ത്തിരിയായ് വിളിക്കും പുലർകാലം.. 
(കണ്ണാന്തളിപ്പൂവൊരുക്കിയ....)