Palathum paranju

Film : Thekku Thekkoru Deshathu
Year : 2013
Music : Arun Raj
Lyrics : Aji Puthoor
Singers : Nishanth, Sreekkutty


Palathum paranju...parayaathirunnu
parayendathu naam marannu...marannu...
parayaatharinju..palathum thiranju
parayaathathu naam paranju...paranjuu...

ponnin vattakkinnam 
minnichinnum kanakkennum
ente raakkoottile ummarathinnayil
anthi kinaavin ooyalil nee
kookoo kukku kookoo 
kuyil paattaay neeyen
pular velakalaake nirayum 
eeranaarnnoreenamaayi
aathira poonkuliraayi ninnu
sukhada ninavu nee...
angakalathoru jaalakachillayil
poonilaavu nee...
(palathum paranju.....)

onnaam mala mele 
angu kanaamthali kaattil
oru raappaadikkidaathiyaaninnale
neram velukkolam ottum urangeella
doore padinjaatte...karimegha kidaathan
oru paattaay peytha vela 
raavumoppam aardrayaayi 
aathira thinkal mukham thaazhthi
melave kannu pothi
meghathodikalil thaarakappennungal
naanamaarnnu poy...
(palathum paranju....)


പലതും പറഞ്ഞു...പറയാതിരുന്നു 
പറയേണ്ടതു നാം മറന്നു...മറന്നു...
പറയാതറിഞ്ഞു ..പലതും തിരഞ്ഞു 
പറയാത്തതു നാം പറഞ്ഞു...പറഞ്ഞൂ...

പൊന്നിൻ വട്ടക്കിണ്ണം  
മിന്നിച്ചിന്നും കണക്കെന്നും 
എന്റെ രാക്കൂട്ടിലെ ഉമ്മറത്തിണ്ണയിൽ 
അന്തിക്കിനാവിൻ ഊയലിൽ നീ 
കൂകൂ കുക്കു കൂകൂ  
കുയിൽ പാട്ടായ് നീയെൻ 
പുലർവേളകളാകെ നിറയും  
ഈറനാർന്നൊരീണമായി 
ആതിരപ്പൂങ്കുളിരായി നിന്നു 
സുഖദനിനവു നീ...
അങ്ങകലത്തൊരു ജാലകച്ചില്ലയിൽ 
പൂ നിലാവു നീ...
(പലതും പറഞ്ഞു.....)

ഒന്നാം മല മേലേ  
അങ്ങു് കണ്ണാന്തളിക്കാട്ടിൽ 
ഒരു രാപ്പാടിക്കിടാത്തിയാണിന്നലെ 
നേരം വെളുക്കോളം ഒട്ടും ഉറങ്ങീല്ല 
ദൂരേ പടിഞ്ഞാറ്റേ...കരിമേഘക്കിടാത്തൻ 
ഒരു പാട്ടായ് പെയ്ത വേള  
രാവുമൊപ്പം ആർദ്രയായി  
ആതിരത്തിങ്കൾ മുഖം താഴ്ത്തി 
മേലവേ കണ്ണു പൊത്തി 
മേഘത്തൊടികളിൽ താരകപ്പെണ്ണുങ്ങൾ 
നാണമാർന്നു പോയ്‌...
(പലതും പറഞ്ഞു.....)

Comments

Popular posts from this blog

Eswaran orikkal..

Thulasikathir nulliyeduthu

Vethyasthanam oru..