Illaathaalam kaimaarumpol

Film : God For Sale : Bhakthi Prasthanam 
Year : 2013
Music : Afsal Yusuf
Lyrics : Rafeeq Ahamed
Singers : P Jayachandran, Mridula


Illaathaalam kaimaarumpol themmaadikkaatte
kannil kannippoovo ponno mutho
vaarithookee nee...
mindaappaadam koyyum neram pullikkunjaatte
ninte vellithooval konden nenchil 
koriyille nee...
mazhayude manmanam pulariveyil niram
ennil ninnil onnaay chernnu maayaajaalam pol
pinne kaane kaane moham nenchil maarippoovaayi...
(illaathaalam....)

kaathirunnathalle pande aattirampil odam pole
oru naal theeram kaanaan koode pokuvaan
neerozhinja paadam thedi njaattuvela pole poruu
varalum mannin daaham theerthu pokuvaan
chirakukal veeshi...thina vayaloram...
kuruvikal paarii...mannil vinnin swapnam pole...
(illaathaalam....)

poothulanju ninnuu munnil
pokkuveyil maanam maanju
pularaan neram koode vannuu nee...
neythirikal choodum kaavil
choppaninja vaakappookkal
oru naal mannil veezhum..nee marannidum
ozhukidumellaam akalumithellaam
ozhiyaathenthe peyyaan vannuu megham pole...
(illaathaalam....)


ഇല്ലാത്താലം കൈമാറുമ്പോൾ തെമ്മാടിക്കാറ്റേ
കണ്ണിൽ കന്നിപ്പൂവോ പൊന്നോ മുത്തോ 
വാരിത്തൂകീ നീ...
മിണ്ടാപ്പാടം കൊയ്യുന്നേരം പുള്ളിക്കുഞ്ഞാറ്റേ 
നിന്റെ വെള്ളിത്തൂവൽ കൊണ്ടെൻ നെഞ്ചിൽ 
കോറിയില്ലേ നീ...
മഴയുടെ മൺ‌മണം പുലരിവെയിൽ നിറം 
എന്നിൽ നിന്നിൽ ഒന്നായ്‌ ചേർന്നൂ 
മായാജാലം പോൽ... 
പിന്നെ കാണെക്കാണേ മോഹം നെഞ്ചിൽ മാരിപ്പൂവായി...
(ഇല്ലാത്താലം....)

കാത്തിരുന്നതല്ലേ പണ്ടേ 
ആറ്റിറമ്പിൽ ഓടം പോലെ  
ഒരു നാൾ തീരം കാണാൻ കൂടെ പോകുവാൻ 
നീരൊഴിഞ്ഞ പാടം തേടി 
ഞാറ്റുവേല പോലെ പോരൂ 
വരളും മണ്ണിൻ ദാഹം തീർത്തു പോകുവാൻ 
ചിറകുകൾ വീശീ...തിനവയലോരം...  
കുരുവികൾ പാറീ...മണ്ണിൽ വിണ്ണിൻ സ്വപ്നം പോലെ...
(ഇല്ലാത്താലം....)

പൂത്തുലഞ്ഞു നിന്നൂ മുന്നിൽ 
പോക്കുവെയിൽ മാനം മാഞ്ഞു 
പുലരാൻ നേരം കൂടെ വന്നൂ നീ...
നെയ്ത്തിരികൾ ചൂടും കാവിൽ 
ചോപ്പണിഞ്ഞ വാകപ്പൂക്കൾ 
ഒരുനാൾ മണ്ണിൽ വീഴും..നീ മറന്നിടും 
ഒഴുകിടുമെല്ലാം അകലുമിതെല്ലാം 
ഒഴിയാതെന്തേ പെയ്യാൻ വന്നൂ മേഘം പോലെ...
(ഇല്ലാത്താലം....)

Comments

Popular posts from this blog

Eswaran orikkal..

Thulasikathir nulliyeduthu

Vethyasthanam oru..