Theerangal thedi pokunnu nammal

Film : Breaking News Live
Year : 2013
Music : Mohan Sithara
Lyrics : Premadas Iravallur
Singers : Vidhu Prathap, Ajayan, Philipose





DOWNLOAD SONG

Theerangal thedi pokunnu nammal
theeraatha mohathin kaliyodathil...
theerangal thedi pokunnu nammal
theeraatha mohathin kaliyodathil...

theerangal thedi pokunnu nammal
theeraatha mohathin kaliyodathil...
pranayathin pookkal hridayathilennum
novunna sukhamaayi karuthum nammal
mizhimunayaalaval kavithakalezhuthum
akarathalangalil mozhi madhu kiniyum
pakalukal neele kanavukal nirayum
panimathi pole kuliraay anayum
priya sakhiyaay aval maarum...pinne...
theerangal thedi pokunnu nammal
theeraatha mohathin kaliyodathil...

palavazhiye...paravakal naamennum
parannananjuu ee shaakhikalil...
nimisha janmam kazhinju nammal...veendum
akalum doore ananthathayil...
raavukal pakalukal thirayala pole
jeevithamonnallo....
hridaya chiraathin nira thiri sneham
theliyum irul vazhiyil
ivide nirayum...pranayamoraanandamaakum...
theerangal thedi pokunnu nammal
theeraatha mohathin kaliyodathil...

kathirolikal thazhukukayaayilam
karuka than thumpilum karunayode...
himakanavum ini sooryaneppol nanma
choriyum ennum pularikalil
hridaya valampiri shamkhithil ozhukum
sneham jeeva jalam...
pranayaakaasha paravakal paadum
pranayam omkaaram
innum ennum pranayamoranubhoothiyaakum...pinne...
(theerangal thedi......)


തീരങ്ങള്‍ തേടി പോകുന്നു നമ്മള്‍ 
തീരാത്ത മോഹത്തിന്‍ കളിയോടത്തില്‍...
തീരങ്ങള്‍ തേടി പോകുന്നു നമ്മള്‍ 
തീരാത്ത മോഹത്തിന്‍ കളിയോടത്തില്‍...

തീരങ്ങള്‍ തേടി പോകുന്നു നമ്മള്‍ 
തീരാത്ത മോഹത്തിന്‍ കളിയോടത്തില്‍...
പ്രണയത്തിന്‍ പൂക്കള്‍ ഹൃദയത്തിലെന്നും 
നോവുന്ന സുഖമായി കരുതും നമ്മള്‍ 
മിഴിമുനയാലവൾ കവിതകളെഴുതും 
അകരതലങ്ങളില്‍ മൊഴി മധു കിനിയും 
പകലുകള്‍ നീളെ കനവുകള്‍ നിറയും 
പനിമതി പോലെ കുളിരായ് അണയും 
പ്രിയസഖിയായ്‌ അവള്‍ മാറും...പിന്നെ...
തീരങ്ങള്‍ തേടി പോകുന്നു നമ്മള്‍ 
തീരാത്ത മോഹത്തിന്‍ കളിയോടത്തില്‍...

പലവഴിയേ...പറവകള്‍ നാമെന്നും 
പറന്നണഞ്ഞൂ ഈ ശാഖികളില്‍...
നിമിഷ ജന്മം കഴിഞ്ഞു നമ്മള്‍...വീണ്ടും 
അകലും ദൂരെ അനന്തതയില്‍...
രാവുകള്‍ പകലുകള്‍ തിരയല പോലെ 
ജീവിതമൊന്നല്ലോ....
ഹൃദയചിരാതിന്‍ നിറതിരി സ്നേഹം 
തെളിയും ഇരുള്‍ വഴിയില്‍ 
ഇവിടെ നിറയും...പ്രണയമൊരാനന്ദമാകും...
തീരങ്ങള്‍ തേടി പോകുന്നു നമ്മള്‍ 
തീരാത്ത മോഹത്തിന്‍ കളിയോടത്തില്‍...

കതിരൊളികള്‍ തഴുകുകയായിളം 
കറുകതന്‍ തുമ്പിലും കരുണയോടെ...
ഹിമകണവും ഇനി സൂര്യനെപ്പോൽ നന്മ 
ചൊരിയും എന്നും പുലരികളില്‍ 
ഹൃദയ വലംപിരിശംഖിതില്‍ ഒഴുകും 
സ്നേഹം ജീവജലം...
പ്രണയാകാശപ്പറവകള്‍ പാടും 
പ്രണയം ഓംകാരം 
ഇന്നും എന്നും പ്രണയമൊരനുഭൂതിയാകും...പിന്നെ..
(തീരങ്ങള്‍ തേടി.....)

Comments

Popular posts from this blog

Eswaran orikkal..

Thulasikathir nulliyeduthu

Vethyasthanam oru..