Mukile anaadiyaay

Film : Radio
Year : 2013
Music : Mohan Sithara
Lyrics : Rafeeq Ahamed
Singer : Manjari





DOWNLOAD SONG

Mukile...anaadiyaay
pozhiyuu....nithaanthamaay...
kiniyum vishaadamaayi
padarum...vilaapamaayi
chiriyaay...prashaanthiyaayi
rathiyaay...viraagamaayi..
palathaay.....palathaay..
mukile...anaadiyaay
pozhiyuu....nithaanthamaay...

ulkkanalukalil veezhuvathentho
smrithiyo...mizhi neer mazhayo...
neelviralukalaal thazhukuvathaaro..
mrithiyo...jani than nanavo....
thudaruu gaanaalaapam...
parayaa mozhi than haaram...
oru minnalkkodi thennum mizhi chinnum chaare
palakaalam athinolam manamorkkaanaay...
mukile...anaadiyaay
pozhiyuu....nithaanthamaay...

ee nagarathin veedhikaletho
mazha than azhikalkkullil
raavoru maaya marubhoomiyile
irulin kaaraagaaram...
choriyuu aathmaalaapam...
ariyaakkadha than saaram
chila thaaram oli veeshum chiri thookum doore
chila neram thiri neettum vazhikaanaanaay....
mukile...anaadiyaay
pozhiyuu....nithaanthamaay...


മുകിലേ...അനാദിയായ് 
പൊഴിയൂ...നിതാന്തമായ്...
കിനിയും വിഷാദമായി 
പടരും...വിലാപമായി 
ചിരിയായ്...പ്രശാന്തിയായി 
രതിയായ്...വിരാഗമായി..
പലതായ്.....പലതായ്..
മുകിലേ...അനാദിയായ് 
പൊഴിയൂ ....നിതാന്തമായ്...

ഉൾ‌ക്കനലുകളില്‍ വീഴുവതെന്തോ 
സ്മൃതിയോ...മിഴിനീര്‍ മഴയോ...
നീൾവിരലുകളാല്‍ തഴുകുവതാരോ..
മൃതിയോ...ജനി തന്‍ നനവോ....
തുടരൂ ഗാനാലാപം...
പറയാ മൊഴി തന്‍ ഹാരം...
ഒരു മിന്നല്‍ക്കൊടി തെന്നും മിഴി ചിന്നും ചാരെ 
പലകാലം അതിനോളം മനമോർ‌ക്കാനായ്...
മുകിലേ...അനാദിയായ് 
പൊഴിയൂ ....നിതാന്തമായ്...

ഈ നഗരത്തിന്‍ വീഥികളേതോ 
മഴ തന്‍ അഴികള്‍ക്കുള്ളില്‍ 
രാവൊരു മായാ മരുഭൂമിയിലെ
ഇരുളിന്‍ കാരാഗാരം...
ചൊരിയൂ ആത്മാലാപം...
അറിയാക്കഥതന്‍ സാരം 
ചില താരം ഒളി വീശും ചിരി തൂകും ദൂരെ 
ചില നേരം തിരി നീട്ടും വഴികാണാനായ്....
മുകിലേ...അനാദിയായ് 
പൊഴിയൂ....നിതാന്തമായ്...

Comments

Popular posts from this blog

Eswaran orikkal..

Thulasikathir nulliyeduthu

Vethyasthanam oru..