Kunnirangi paanjuvarum

Film : 3 Dots
Year : 2013
Music : Vidyasagar
Lyrics : Rajeev Nair
Singer : Nivas





DOWNLOAD SONG



Kunnirangi paanjuvarum kunju kaatte...
kunnimani mutherinja chillu kaatte...
chella nilaa pooverinja manju kaatte...
koodorukkiyo....
onninonnu meyyurummum thanka megham
mulla veyil kammalitta naana megham
ottuneramotti ninna maaya megham
peythirangiyo....
aakeyulayum...ormma malare....
peeliyozhiyaan nee vannuvo....
kaattu thirayum sandhya akale
raaga shakalam moolunnuvo...
puthu vaakkunarum rithu pallavi naam
ala chaarthi varum laya saagaram naam
(kunnirangi paanjuvarum...) 

ithu vazhi veendum vaasara geetham
poovaay shilayaay puzhayaay kadalaay...
aliyaanere kothi koottunnu...
oru pidi sneham...thediya neram
manjaay madhuvaay theeyaay thirayaay
thazhukaanaaro padi kerunnu
thinkal thaalam chinnumee
thaazhvaarappoo vaangi naam
mohaavesha theekkanal
neele vaari thoovi naam
ozhukaanorungum...jaladhaarakal naam...
ila neer pozhiyum sukha maamazha naam...
(kunnirangi paanjuvarum...) 

mazhayude ghosham choodiya vaanam
neeraay kuliraay niramaay ninavaay
pakaraan chaare mizhi neettunnu...
idanenchoram saanthwanamekaan
varamaay vidhuvaay swaramaay kanavaay
pathiye kaalam oli veeshunnu...
aadithennum pattamaay 
theeram nokki chennu naam
thonippaattin sheelukal
thaane cholli cherthu naam
oru raakkothumpil thuna poyavaraam
cheru ven kadampil kani poonkula naam... 
(kunnirangi paanjuvarum....)


കുന്നിറങ്ങി പാഞ്ഞുവരും കുഞ്ഞു കാറ്റേ...
കുന്നിമണി മുത്തെറിഞ്ഞ ചില്ലു കാറ്റേ...
ചെല്ലനിലാപ്പൂവെറിഞ്ഞ മഞ്ഞു കാറ്റേ...
കൂടൊരുക്കിയോ....
ഒന്നിനൊന്നു മെയ്യുരുമ്മും തങ്കമേഘം 
മുല്ലവെയിൽ കമ്മലിട്ട നാണമേഘം 
ഒട്ടുനേരമൊട്ടി നിന്ന മായമേഘം 
പെയ്തിറങ്ങിയോ....
ആകെയുലയും...ഓർമ്മമലരേ....
പീലിയൊഴിയാൻ നീ വന്നുവോ....
കാറ്റു തിരയും സന്ധ്യ അകലെ 
രാഗശകലം മൂളുന്നുവോ...
പുതു വാക്കുണരും ഋതുപല്ലവി നാം 
അല ചാർത്തി വരും ലയസാഗരം നാം 
(കുന്നിറങ്ങി പാഞ്ഞുവരും...) 

ഇതു വഴി വീണ്ടും വാസര ഗീതം 
പൂവായ് ശിലയായ് പുഴയായ് കടലായ്...
അലിയാനേറെ കൊതി കൂട്ടുന്നു...
ഒരു പിടി സ്നേഹം...തേടിയ നേരം 
മഞ്ഞായ്‌ മധുവായ് തീയായ് തിരയായ്‌ 
തഴുകാനാരോ പടി കേറുന്നു 
തിങ്കൾ താലം ചിന്നുമീ
താഴ്വാരപ്പൂ വാങ്ങി നാം 
മോഹാവേശത്തീക്കനൽ 
നീളേ വാരി തൂവി നാം 
ഒഴുകാനൊരുങ്ങും...ജലധാരകൾ നാം...
ഇളനീർ പൊഴിയും സുഖ മാമഴ നാം...
(കുന്നിറങ്ങി പാഞ്ഞുവരും...) 

മഴയുടെ ഘോഷം ചൂടിയ വാനം 
നീരായ് കുളിരായ് നിറമായ്‌ നിനവായ് 
പകരാൻ ചാരേ മിഴി നീട്ടുന്നു...
ഇടനെഞ്ചോരം സാന്ത്വനമേകാൻ 
വരമായ് വിധുവായ് സ്വരമായ് കനവായ് 
പതിയെ കാലം ഒളി വീശുന്നു...
ആടിത്തെന്നും പട്ടമായ്  
തീരം നോക്കിച്ചെന്നു നാം 
തോണിപ്പാട്ടിൻ ശീലുകൾ 
താനേ ചൊല്ലി ചേർത്തു നാം 
ഒരു രാക്കൊതുമ്പിൽ തുണ പോയവരാം 
ചെറു വെൺ കടമ്പിൽ കണിപ്പൂങ്കുല നാം... 
(കുന്നിറങ്ങി പാഞ്ഞുവരും...)

Comments

Popular posts from this blog

Eswaran orikkal..

Thulasikathir nulliyeduthu

Vethyasthanam oru..