Eriveyilu kollum

Film : Ithu Pathiramanal
Year : 2013
Music : Afzal Yusuf
Lyrics : Sarath Vayalar
Singer : Shreya Goshal




Eriveyilu kollum kilimakalu konchi
ennamma chirakiloru thanalekumo....
chori manalu chikkum ilayavalu kenchi
ennamma ini valiyoru ira thedumo...
kunju kokkil annamekaan...
ammayaay njaan paanju pokunnithaa...
(eriveyilu kollum....)

kaalan paruntho...nakhamode ninne
kaalil kurukkaan varilla ponne...
ottaykku ningal ira theduvaano
aakum vareykkum njaan kaavalalle...
amma ningalkku nalkunnoree vaakkukal
kelkkumennaal varillaathma nomparangal
paathiraavin kooriruttil 
kannu randum raanthalaakum...
(eriveyilu kollum....)

kaayalpparappin kunjolamellaam
kaalil kilungum chilanka thanne...
angekkare ninnoru thoniyeri
ingottoraalo virunnu vannaalente-
kunjikkidaangalkku thaangenkilo
ente ullinte koottaayirunnenkilo...
pinneyennum...bheethi maarum
nomparangal maanjupokillayo....
(eriveyilu kollum....)

എരിവെയിലു കൊള്ളും കിളിമകളു കൊഞ്ചി 
എന്നമ്മ ചിറകിലൊരു തണലേകുമോ....
ചൊരിമണലു ചിക്കും ഇളയവളു കെഞ്ചി 
എന്നമ്മ ഇനിവലിയൊരുരിര തേടുമോ...
കുഞ്ഞുകൊക്കില് അന്നമേകാന്...
അമ്മയായ് ഞാന് പാഞ്ഞു പോകുന്നിതാ...
(എരിവെയിലു കൊള്ളും....)

കാലന് പരുന്തോ...നഖമോടെ നിന്നെ 
കാലില് കുരുക്കാന് വരില്ല പൊന്നേ...
ഒറ്റയ്ക്കു നിങ്ങള് ഇര തേടുവാനോ 
ആകും വരേയ്ക്കും ഞാന് കാവലല്ലേ...
അമ്മ നിങ്ങള്ക്കു നല്കുന്നൊരീ വാക്കുകള് 
കേള്ക്കുമെന്നാല് വരില്ലാത്മനൊമ്പരങ്ങള് 
പാതിരാവിന് കൂരിരുട്ടില് കണ്ണു രണ്ടും റാന്തലാകും...
(എരിവെയിലു കൊള്ളും....)

കായല്പ്പരപ്പിന് കുഞ്ഞോളമെല്ലാം 
കാലില് കിലുങ്ങും ചിലങ്ക തന്നെ...
അങ്ങേക്കരെ നിന്നൊരു തോണിയേറി
ഇങ്ങോട്ടൊരാളോ വിരുന്നു വന്നാലെന്റെ-
കുഞ്ഞിക്കിടാങ്ങൾക്കു താങ്ങെങ്കിലോ
എന്റെ ഉള്ളിന്റെ കൂട്ടായിരുന്നെങ്കിലോ...
പിന്നെയെന്നും...ഭീതി മാറും 
നൊമ്പരങ്ങള് മാഞ്ഞുപോകില്ലയോ....
(എരിവെയിലു കൊള്ളും....)






Comments

Popular posts from this blog

Eswaran orikkal..

Thulasikathir nulliyeduthu

Vethyasthanam oru..