Vellaaram kunnileri..

Film : Swapna Sanchari
Year : 2011
Music : M Jayachandran
Lyrics : Rafeeq Ahmed
Singers : Sudeep Kumar, KS Chithra
Raga : Keeravani





DOWNLOAD SONG



Vellaaram kunnileri munnaazhi poovu thedi
vinnolam kai neetti ninnathaaru
ninnathaaru
chenthengin peeli veeshi nellola kaattilaadi
kunnolam swapnangal neythathaaru
neythathaaru 

mazhayilunarunnoree vayalnirakalil
pulakamanimaalakal kalichirikalaal
chakkara thenmaavu puthari kaaykkumbam
thathakal paadunna kinnaaram
ithirippoo kondu chuttilum pookkaalam
pichakakkaadinte poothaalam
nirameghangal kudamenthunnu
kuliroonjaalil varumo
(vellaaram)

alakal njoriyunnoree kuliraruviyil
puthiya pularvelakal kasavizhakalaay
nettiyil chaanthulla chemmani chelulla
thumpikal thamburu moolaaraay
kinnarikkaavile konnakal pookkumbam
kunjilam kaattinte therottam
iniyennennum malarkkaineettam
kani kaanaanaay varumo
(vellaaram)


വെള്ളാരം  കുന്നിലേറി മുന്നാഴി  പൂവ്  തേടി 
വിണ്ണോളം  കൈ  നീട്ടി  നിന്നതാര് 
നിന്നതാര് 
ചെന്തെങ്ങിന്‍  പീലി  വീശി  നെല്ലോല  കാറ്റിലാടി 
കുന്നോളം  സ്വപ്‌നങ്ങള്‍  നെയ്തതാര് 
നെയ്തതാര്  

മഴയിലുണരുന്നൊരീ  വയല്നിxരകളില്‍
പുളകമണിമാലകള്‍ കളിചിരികളാല്‍
ചക്കര  തേന്മാവു  പുത്തരി  കായ്ക്കുമ്പം
തത്തകള്‍  പാടുന്ന  കിന്നാരം 
ഇത്തിരിപ്പൂ  കൊണ്ട്  ചുറ്റിലും  പൂക്കാലം 
പിച്ചകക്കാടിന്റെ  പൂത്താലം 
നിറമേഘങ്ങള്‍  കുടമേന്തുന്നു
കുളിരൂഞ്ഞാലില്‍   വരുമോ 
(വെള്ളാരം )

അലകള്‍  ഞൊറിയുന്നൊരീ കുളിരരുവിയില്‍ 
പുതിയ  പുലര്വേിളകള്‍  കസവിഴകളായ്
നെറ്റിയില്‍  ചാന്തുള്ള  ചെമ്മണി  ചേലുള്ള 
തുമ്പികള്‍  തംബുരു  മൂളാറായ്
കിന്നരിക്കാവിലെ  കൊന്നകള്‍  പൂക്കുമ്പം
കുഞ്ഞിളം  കാറ്റിന്റെ  തേരോട്ടം 
ഇനിയെന്നെന്നും  മലര്ക്കൈ നീട്ടം
കണി  കാണാനായ്  വരുമോ 
(വെള്ളാരം )

Comments

Popular posts from this blog

Eswaran orikkal..

Thulasikathir nulliyeduthu

Vethyasthanam oru..