Kani kaanum neram..

Film : Omanakuttan
Year : 1964
Music : G Devarajan
Lyrics : Traditional (Poonthanam)
Singer : P Leela, Renuka
Raga : Raagamalika (Mohanam,Ananda Bhairavi,Aarabhi,Hindolam,Vasantha)





DOWNLOAD SONG

DOWNLOAD SONG (KS Chithra)



കണികാണുംനേരം കമലനേത്രന്റെ
നിറമേറും മഞ്ഞത്തുകില്‍ ചാര്‍ത്തി
കനകക്കിങ്ങിണി വളകള്‍ മോതിരം
അണിഞ്ഞു കാണേണം ഭഗവാനേ  (കണികാണും)

മലര്‍മാതിന്‍ കാന്തന്‍ വസുദേവാത്മജന്‍
പുലര്‍കാലേ പാടി കുഴലൂതി
ഝിലുഝീലീനെന്നു കിലുങ്ങും കാഞ്ചന
ചിലമ്പിട്ടോടി വാ കണി കാണാന്‍  (മലര്‍മാതിന്‍)

ശിശുക്കളായുള്ള സഖിമാരും താനും
പശുക്കളേ മേച്ചു നടക്കുമ്പോള്‍
വിശക്കുമ്പോള്‍ വെണ്ണ കവര്‍ന്നുണ്ണും കൃഷ്ണന്‍
അടുത്തു വാ ഉണ്ണി കണി കാണാന്‍ (ശിശുക്കളായുള്ള)

ബാലസ്ത്രീകടെ തുകിലും വാരിക്കൊ-
ണ്ടരയാലിന്‍ കൊമ്പത്തിരുന്നോരോ
ശീലക്കേടുകള്‍ പറഞ്ഞും ഭാവിച്ചും
നീലക്കാര്‍വര്‍ണ്ണാ കണി കാണാന്‍

എതിരേ ഗോവിന്ദനരികേ വന്നോരോ
പുതുമയായുള്ള വചനങ്ങള്‍
മധുരമാംവണ്ണം പറഞ്ഞും താന്‍ മന്ദ-
സ്മിതവും തൂകി വാ കണി കാണാന്‍  (കണികാണും)



kani kaanum neram kamala nethrante
niramerum manja thukil chaarthi
kanakakkinigini valakal mothiram
aninju kaanenam bhagavaane (kani kaanum)

malar maathin kaanthan vasudevaathmajan
pularkaale paadi kuzhaloothi
jhilu jhileenennu kilungum kaanchana
chilampittodi vaa kani kaanaan (malar maathin)

sishukkalaayulla sakhimaarum thaanum 
pashukkale mechu nadakkumpol
vishakkumpol venna kavarnnunnum krishnan
aduthu vaa unni kani kaanaan (sishukkalaayulla)

baalasthreekade thukilum vaarikkon-
darayaalin kompathirunnoro
sheelakkedukal paranjum bhaavichum
neelakkaarvarnnaa kani kaanaan

ethire govindan arike vannoro
puthumayaayulla vachanangal
madhuramaam vannam paranjum thaan manda-
smithavum thooki vaa kani kaanaan (kani kaanum)





Comments

Popular posts from this blog

Eswaran orikkal..

Thulasikathir nulliyeduthu

Vethyasthanam oru..