Wednesday, July 15, 2009

Purappadu - manju peyyunna rathriyil

Film: പുറപ്പാട്
Lyrics: ഒ എൻ വി കുറുപ്പ്
Music: ഔസേപ്പച്ചൻ
Singer: എം ജി ശ്രീകുമാർ
Cast: Mammootty, Parvathi, Saikumar
Director: Jeassy


മഞ്ഞു പെയ്യുന്ന രാത്രിയില് എന്റെ മണ്ചിരാതും കെടുത്തീ ഞാന്
അമ്മ കൈവിട്ട പിഞ്ചുപൈതലൊന്നെന് മനസ്സില് കരഞ്ഞുവോ
എന് മനസ്സില് കരഞ്ഞുവോ (മഞ്ഞുപെയ്യുന്ന...)

സ്വര്ണ്ണപുഷ്പങ്ങള് കയ്യിലേന്തിയ സന്ധ്യയും പോയ് മറഞ്ഞു
ഈറനാമതിന് ഓര്മ്മകള് പേറി ഈ വഴി ഞാനലയുന്നു
കാതിലിറ്റിറ്റു വീഴുന്നുണ്ടേതോ കാട്ടുപക്ഷിതന് നൊമ്പരം (മഞ്ഞുപെയ്യുന്ന...)

കണ്ണു ചിമ്മുന്ന താരകങ്ങളേ നിങ്ങളില് തിരയുന്നു ഞാന്
എന്നില് നിന്നുമകന്നൊരാ സ്നേഹസുന്ദര മുഖച്ഛായകള്....
വേദനയോടെ വേര്പിരിഞ്ഞാലും മാധുരി തൂകുമോര്മ്മകള് (മഞ്ഞുപെയ്യുന്ന...)

No comments:

Post a Comment