Friday, July 10, 2009

Oru Minnaminunginte Nurunguvettam - kanmaniye aariraro..

Film: ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം
Lyrics: ഒ എൻ വി കുറുപ്പ്
Music: ജോൺസൻ
Singers: കൃഷ്ണചന്ദ്രൻ, ലതിക
Cast: Devan, Parvathi, Nedumudi Venu, Sarada


കണ്മണിയെ ആരിരാരോ
പൊൻകണിയെ ആരിരാരോ (2)
കിങ്ങിണി തുള്ളിയെൻ മുന്നിലണഞ്ഞൊരു
വിണ്ണിൻ വിഷുക്കണി പൂവേ (കണ്മണിയെ ആരിരാരോ)

ആ....
ഉണ്ണിക്കിനാവിലൊരൂഞ്ഞാല്
ചന്ദന പടിയുള്ളൊരൂഞ്ഞാല് (2)
ആടിചെന്നെന്നുണ്ണി ആകാശ കൊമ്പത്തെ
അമ്മക്കിളിയേയും കണ്ടു വായോ (2) ( കണ്മണിയെ ആരിരാരോ)

പാ ഗമപധനിധപമഗ സ.ധനിസരിസനി ധനിപ
മഗസ സനിധനിസനിപ പമഗ പധനിധപമഗ.... ഗമപ ധനിസ സനിപ പമഗ രിഗമഗസാ

താമരകിണ്ണത്തിൽ എന്താണ്
മാമുണ്ണാൻ ഉണ്ണിക്കു പാൽച്ചോ്(2)
തുമ്പപ്പൂ ചോറുമായ് അമ്മ വിളിക്കുമ്പോൾ
എന്നുണ്ണി പൊന്നുണ്ണി പോയിവായോ(2) ( കണ്മണിയെ ആരിരാരോ )

No comments:

Post a Comment