Kannivasantham

Film : KQ
Year : 2013
Music : Stephen Devassy
Lyrics : Rafeeq Ahamed
Singer : Vijay Yesudas





DOWNLOAD SONG

hey...kannivasantham...kodikayarunne
kanakamuthirnne...parakal niranje...
kannivasantham...kodikayarunne
kanakamuthirnne...parakal niranje...
naru chiri viriyum pularikal unarum
thira nura vitharum..nadanam...
idamazha pozhiyum...thanuvathil nanayum
anupadamunarum samayam...
varnnangal naadangal peyyunna swarggathil
muriyil chashakam niraye madhuram
pathayumoraavesham....
pullimaane...onnu vaayo...
kannimaane koode vaayo...(2) 
(kannivasantham...)

laharikal nurayum pranaya vikaaram
chirakarulunnu vegam..
athiladimudi ilaki navamoru yuva thaalam
iravariyaathe pakalariyaathe thirayil layikkaam doore
mala nirakalil aruvikal pole ozhukeedaam
innee aaghoshamaay...innee aanandamaay...
pinne naale varumpoleyaay...
innee unmaadamaay...innee ullaasamaay...
pinne enthaayirunnaalume....
ennum ee bandham ee sneham ee sauhridathinte
mangaatha maanathu paarunnu naam...
thoo ven praavukalaay...
pullimaane...onnu vaayo...
kannimaane koode vaayo...(2)

puthiyoru bhoomi..puthiyoru vaanam
chirakaniyunnu moham...
ini karagathamaayi puthiyoru saubhaagyam...
madhumozhiyaale...karimizhiyaale 
arikilirikkoo koode...
thalirudalithu panimathi polazhake...
ennum pookkaalamaanu engum sangeethamaane-
nnum ee sauhridaalinganam...(2)
ennum ee vinnil ee kaattil neenthi neenthi
neengumee sneha samkalpa sankeerthanam...
ee pon pookkadavil...
pullimaane...onnu vaayo...
kannimaane koode vaayo...(2)
(kannivasantham...)


ഹേയ്...കന്നിവസന്തം...കൊടികയറുന്നേ 
കനകമുതിർന്നേ...പറകൾ നിറഞ്ഞേ...
കന്നിവസന്തം...കൊടികയറുന്നേ 
കനകമുതിർന്നേ...പറകൾ നിറഞ്ഞേ...
നറു ചിരി വിരിയും പുലരികൾ ഉണരും 
തിരനുര വിതറും..നടനം...
ഇടമഴ പൊഴിയും...തനുവതിൽ നനയും 
അനുപദമുണരും സമയം...
വർണ്ണങ്ങൾ നാദങ്ങൾ പെയ്യുന്ന സ്വർഗ്ഗത്തിൽ 
മുറിയിൽ ചഷകം നിറയെ മധുരം 
പതയുമൊരാവേശം....
പുള്ളിമാനേ...ഒന്നു വായോ...
കന്നിമാനേ കൂടെ വായോ...(2) 
(കന്നിവസന്തം...)

ലഹരികൾ നുരയും പ്രണയ വികാരം 
ചിറകരുളുന്നു വേഗം..
അതിലടിമുടിയിളകി നവമൊരു യുവതാളം 
ഇരവറിയാതെ പകലറിയാതെ തിരയിൽ ലയിക്കാം ദൂരെ 
മലനിരകളിലരുവികൾ പോലെ ഒഴുകീടാം 
ഇന്നീ ആഘോഷമായ്...ഇന്നീ ആനന്ദമായ്...
പിന്നെ നാളെ വരുമ്പോലെയായ്...
ഇന്നീ ഉന്മാദമായ്...ഇന്നീ ഉല്ലാസമായ്...
പിന്നെ എന്തായിരുന്നാലുമേ....
എന്നുമീ ബന്ധം ഈ സ്നേഹം ഈ സൗഹൃദത്തിന്റെ 
മങ്ങാത്ത മാനത്തു് പാറുന്നു നാം...
തൂ വെൺപ്രാവുകളായ്...
പുള്ളിമാനേ...ഒന്നു വായോ...
കന്നിമാനേ കൂടെ വായോ...(2) 

പുതിയൊരു ഭൂമി..പുതിയൊരു വാനം 
ചിറകണിയുന്നു മോഹം...
ഇനി കരഗതമായി പുതിയൊരു സൗഭാഗ്യം...
മധുമൊഴിയാളേ...കരിമിഴിയാളേ...
അരികിലിരിക്കൂ കൂടെ...
തളിരുടലിതു പനിമതിപോലഴകേ...
എന്നും പൂക്കാലമാണെങ്ങും സംഗീതമാണെന്നും 
ഈ സൗഹൃദാലിംഗനം...(2)
എന്നും ഈ വിണ്ണിൽ ഈ കാറ്റിൽ നീന്തി നീന്തി 
നീങ്ങുമീ സ്നേഹ സങ്കല്പസങ്കീർത്തനം...
ഈ പൊൻ പൂക്കടവിൽ...
പുള്ളിമാനേ...ഒന്നു വായോ...
കന്നിമാനേ കൂടെ വായോ...(2) 
(കന്നിവസന്തം...)

Comments

Popular posts from this blog

Eswaran orikkal..

Thulasikathir nulliyeduthu

Vethyasthanam oru..