Verumoru thaliralla

Film : Cleopatra
Year : 2013
Music : Suryanarayanan
Lyrics : Devadas
Singers : G Venugopal, Sujatha







DOWNLOAD SONG (Duet)



DOWNLOAD SONG (Female Solo)



Verumoru thaliralla nulliyeriyuvaan
nammil niranjoree sneham (2)
mannile maayunna chithramalla
njettattu veezhunna soonamalla (2)
janmaantharangal than punyamaanee sneham
oooo....

Verumoru thaliralla nulliyeriyuvaan
nammil niranjoree sneham

Kaar konda maanavum peythozhinju
doore shaaradaakaasham niram chorinju (2)
paarvana thinkalum paathiraa pookkalum (2)
kannodu kan nokki ninnu (2)

Verumoru thaliralla nulliyeriyuvaan
nammil niranjoree sneham

Mannil pathinja kaalppaadu nokki
innu neeyente pinne nadannu vannu (2)
oooo....
ithiri mohavum othiri swapnavum (2)
neeyente jeevanil chaarthi ninnu (2)

Verumoru thaliralla nulliyeriyuvaan
nammil niranjoree sneham


വെറുമൊരു തളിരല്ല നുള്ളിയെറിയുവാൻ
നമ്മിൽ നിറഞ്ഞൊരീ സ്നേഹം (2)
മണ്ണിലെ മായുന്ന ചിത്രമല്ല 
ഞെട്ടറ്റു വീഴുന്ന സൂനമല്ല (2)
ജന്മാന്തരങ്ങൾ തൻ പുണ്യമാണീ സ്നേഹം
ഓ......

വെറുമൊരു തളിരല്ല നുള്ളിയെറിയുവാൻ
നമ്മിൽ നിറഞ്ഞൊരീ സ്നേഹം 

കാർകൊണ്ട മാനവും പെയ്തൊഴിഞ്ഞു
ദൂരെ ശാരദാകാശം നിറം ചൊരിഞ്ഞു (2)
പാർവണത്തിങ്കളും പാതിരാപ്പൂക്കളും (2)
കണ്ണോടു കൺ നോക്കി നിന്നു (2)

വെറുമൊരു തളിരല്ല നുള്ളിയെറിയുവാൻ
നമ്മിൽ നിറഞ്ഞൊരീ സ്നേഹം

മണ്ണിൽ പതിഞ്ഞ കാൽപ്പാടു് നോക്കി
ഇന്നു നീയെന്റെ പിന്നേ നടന്നു വന്നു (2)
ഓ...
ഇത്തിരി മോഹവും ഒത്തിരി സ്വപ്നവും (2)
നീയെന്റെ ജീവനിൽ ചാർത്തിനിന്നു (2)

വെറുമൊരു തളിരല്ല നുള്ളിയെറിയുവാൻ
നമ്മിൽ നിറഞ്ഞൊരീ സ്നേഹം


Comments

Popular posts from this blog

Eswaran orikkal..

Thulasikathir nulliyeduthu

Vethyasthanam oru..