Raasaleelaanga

Film : Cleopatra
Year : 2013
Music : Sangeetha Varma
Lyrics : RK Damodaran
Singers : KJ Yesudas, Sangeetha Varma





DOWNLOAD SONG



Raasaleelaanga bhaava shringaara
raadhike ninte swantham...
prema sangeetha raaja sanchaara
gopikaa vasantham...
gamanee kamaneeya yamunaa neerathil
kauthuka poornnimayaay...neeyen
kausthubha manjimayaay.... 
raasaleelaanga bhaava shringaara
raadhike ninte swantham...

raadhe shyaamin baamsuri choodum
gaadhaa madhuram njaanalle....
ennum yaduvin pranayam thedum....
gopee hridayam neeyalle...
um...kaamboji pol hari sangamam
shruthiyaay varille....
kaalindi pol harichandanam
kuliraan thodille....
en uyirin udalil thala aniyumanima anuraagam...
raasaleelaanga bhaava shringaara
raadhike ninte swantham...

chaare raavin neela nikunjam
leelaa lolam padarumpol...
kannan maayaa moha vilolan...
vinnin thoovenna kavarumpol...
nin dwaaparam chil chil chilam
en thaalamaarnnuu....
nin paalkkudam mey thaikkudam
en nenchu chernnuu...
vin manassin vaniyil malaraniyumanima anuraagam...
raasaleelaanga bhaava shringaara
raadhike ninte swantham...

saamaaripaama panidhani saa
gaaga maama gaari saasa nee pa
maama paapa gaaga maama risarii...
ninini sasasa ririri gaama risarii
sasasa ninini papapa mapama panidhanisaa...(3)


രാസലീലാംഗ ഭാവ ശൃംഗാര 
രാധികേ നിന്റെ സ്വന്തം...
പ്രേമ സംഗീത രാജ സഞ്ചാര 
ഗോപികാ വസന്തം...
ഗമനീ കമനീയ യമുനാ നീരത്തിൽ 
കൗതുക പൂർണ്ണിമയായ്...നീയെൻ 
കൗസ്തുഭ മഞ്ജിമയായ്.... 
രാസലീലാംഗ ഭാവ ശൃംഗാര 
രാധികേ നിന്റെ സ്വന്തം.....

രാധേ ശ്യാമിൻ ബാംസുരി ചൂടും 
ഗാഥാ മധുരം ഞാനല്ലേ....
എന്നും യദുവിൻ പ്രണയം തേടും....
ഗോപീ ഹൃദയം നീയല്ലേ...
ഉം...കാംബോജിപോൽ ഹരിസംഗമം 
ശ്രുതിയായ് വരില്ലേ....
കാളിന്ദി പോൽ ഹരിചന്ദനം 
കുളിരാൻ തൊടില്ലേ....
എൻ ഉയിരിൻ ഉടലിൽ തളയണിയുമണിമ അനുരാഗം...
രാസലീലാംഗ ഭാവ ശൃംഗാര 
രാധികേ നിന്റെ സ്വന്തം.....

ചാരെ രാവിൻ നീലനികുഞ്ജം 
ലീലാലോലം പടരുമ്പോൾ...
കണ്ണൻ മായാ മോഹവിലോലൻ...
വിണ്ണിൻ തൂവെണ്ണ കവരുമ്പോൾ ...
നിൻ ദ്വാപരം ഛിൽ ഛിൽ ഛിലം   
എൻ താളമാർന്നൂ....                                                
നിൻ പാൽക്കുടം മെയ് തൈക്കുടം          
എൻ നെഞ്ചു ചേർന്നൂ...
വിൺ മനസ്സിൻ വനിയിൽ മലരണിയുമണിമ അനുരാഗം...
രാസലീലാംഗ ഭാവ ശൃംഗാര 
രാധികേ നിന്റെ സ്വന്തം.....

സാമാരിപാമ പനിധനി സാ
ഗാഗ മാമ ഗാരി സാസ നീ പ
മാമ പാപ ഗാഗ മാമ രിസരീ....
നിനിനി സസസ രിരിരി ഗാമ രിസരീ
സസസ നിനിനി പപപ മപമ പനിധനിസാ...(3)


Comments

Popular posts from this blog

Eswaran orikkal..

Thulasikathir nulliyeduthu

Vethyasthanam oru..