Ponnuchami - kunjurangum kootinullil

Film: പൊന്നുച്ചാമി
Lyrics: ഒ എൻ വി കുറുപ്പ്
Music: മോഹൻ സിത്താര
Singer: കെ എസ് ചിത്ര


കുഞ്ഞുറങ്ങും കൂട്ടിനുള്ളില് കൂട്ടിനു മിന്നാമിന്നീ വാ
മഞ്ഞു വീഴും കാട്ടിനുള്ളില് ഇത്തിരിച്ചൂട്ടും കൊണ്ടേ വാ
കുന്നിറങ്ങി കൂടെ വരും കുളിര് വെണ്ണിലാവേ
കുന്നിമണി ചെപ്പില് നീ കളഭം തായോ (കുഞ്ഞുറങ്ങും...)

ഇത്തിരിപ്പൂവേ വാ പൊട്ടു കുത്താന് വാ വാ
ഇളനീര് കുളിരു കൊഞ്ചലായ് വാ (2)
കന്നിവെയില് പൂമൂടും ഉണ്ണി പൂങ്കിനാവായ് (2)
ചുണ്ടിലുണ്ടേ പുഞ്ചിരിപൂവുമായ് ഓ...(കുഞ്ഞുറങ്ങും...)

പച്ചിലപട്ടിലൊരു കൊച്ചു വാല്ക്കണ്ണാടി
അതില് നീ വരുമോ നീ അമ്പിളിമാമാ (2)
കന്നിമണ്ണും കാഴ്ച വെയ്ക്കും അമ്മ മലര്ക്കനിയോ (2)
എന് മനസ്സില് പെയ്ത നിലാവോ ഓ...(കുഞ്ഞുറങ്ങും...)

Comments

Popular posts from this blog

Thulasikathir nulliyeduthu

Ya Ghali..

Kudukku Pottiya Kuppayam