Pallavi - Devi kshetra nadayil..

ചിത്രം : പല്ലവി
സംഗീതം : കണ്ണൂര്‍ രാജന്‍
ഗായകന്‍ : കെ ജെ യേശുദാസ്


ദേവി ക്ഷേത്ര നടയില്
ദീപാരാധന വേളയില് (ദേവി ക്ഷേത്ര..)
ദീപസ്തംഭം തെളിയിച്ചു നില്ക്കും
ദേവികേ നീയൊരു കവിത
ത്രിസന്ധ്യയെഴുതിയ കവിത (ദേവി ക്ഷേത്ര..)

ആലില തട്ടിലൊരായിരം പൂവുമായ്
ആരാധനയ്ക്കായ് വന്നവളേ
അതിലൊരു തുളസിക്കതിര് നിന്റെ മുടിയില്
അറിയാതെ ഞാനൊന്നണിയിക്കട്ടേ? (ദേവി ക്ഷേത്ര..)

ആവണി തെന്നല് പോലെന് മനോവാടിയില്
ആത്മസഖീ നീ ഒഴുകി വരൂ
തളിരില കയ്യാല് തഴുകും നേരം
അനുഭൂതിയില് ഞാന് അലിഞ്ഞു ചേരും (ദേവി ക്ഷേത്ര..)

Comments

Popular posts from this blog

Thulasikathir nulliyeduthu

Ya Ghali..

Kudukku Pottiya Kuppayam