Karthika - kanmaniye kanmaniye..

Film: കാർത്തിക
Lyrics: യൂസഫലി കേച്ചേരി
Music: എം എസ് ബാബുരാജ്
Singer: എസ് ജാനകി

കണ്മണിയേ...കണ്മണിയേ...കരയാതുറങ്ങൂ നീ
കണ്ണിനു കണ്ണായ് നിന്നെ വളര്ത്താന്
അമ്മയില്ലെ നിന്നരികില്...അരികില്..അരികില്..ആ...

കഴിഞ്ഞ കഥയിലെ കഥാനായകന് കനിഞ്ഞു നല്കിയ നിധിയല്ലേ
കഴിയാത്ത കഥയിലെ കണ്ണീര്ക്കഥയിലെ കഥാനായകന് നീയല്ലേ...അല്ലേ അല്ലേ ...(കണ്മണിയേ)

കരളില്പ്പടരും മുള്ച്ചെടിയിന്മേല് കാലം വിടര്ത്തിയ മലരല്ലേ
ജീവിതമാകും ഇരുളിന് നടുവില് ദൈവം നീട്ടിയ തിരിയല്ലേ...അല്ലേ അല്ലെ ...(കണ്മണിയേ)

നീറിപ്പുകയും അമ്മ തന് ഹൃദയം നീയെന്തറിയുന്നൂ
എന്നാത്മാവിലെ വേദനകള് നീയെന്തറിയുന്നൂ...

Comments

Popular posts from this blog

Thulasikathir nulliyeduthu

Ya Ghali..

Kudukku Pottiya Kuppayam