Kaatupookal - deepam kaatuka neelakashame

Film: കാട്ടു പൂക്കൾ
Lyrics: ഒ എൻ വി കുറുപ്പ്
Music: ദേവരാജൻ
Singer: പി ലീല

ദീപം കാട്ടുക നീലാകാശമേ
ദീപം കാട്ടുക നീ ദീപം കാട്ടുക നീ
നിത്യപ്രകാശത്തിന് കോവില് തുറക്കുവാന്
കാത്തു നില്ക്കുന്നൂ ഞങ്ങള് (ദീപം കാട്ടുക )

അമ്മ തന് പുഞ്ചിരി തേടുമീ പൈതങ്ങള്
ക്കമ്പിളി പാലു തന്നൂ നീ അമ്പിളി പാലു തന്നൂ (2)
അമ്മ തന് താരാട്ടു കേള്ക്കാത്ത ഞങ്ങള്ക്കായ്
പൈങ്കിളിപ്പാട്ടു തന്നൂ തേനുറ്റ പൈങ്കിളിപാട്ടു തന്നൂ (ദീപം കാട്ടുക)

കൂപ്പു കൈ നീട്ടുമീ കാട്ടു പുഷ്പങ്ങള്ക്ക്
കൂട്ടായിരിക്കേണമേ എന്നുമേ കൂട്ടായിരിക്കേണമേ
കൂരിരുള് പാതയില് നക്ഷത്ര രശ്മിയെ കൂട്ടിന്നയക്കേണമേ
ഞങ്ങള്ക്ക് കൂട്ടിന്നയക്കേണമേ (ദീപം കാട്ടുക )

Comments

Popular posts from this blog

Thulasikathir nulliyeduthu

Ya Ghali..

Kudukku Pottiya Kuppayam