Ezhuthachan - janmaantharangale..

Film: എഴുത്തച്ഛൻ
Lyrics: കൈതപ്രം
Music: രവീന്ദ്രൻ
Singer: കെ ജെ യേശുദാസ്

ജന്മാന്തരങ്ങളെ മൃത്യുഞ്ജയം കൊണ്ടുണര്ത്തുന്ന സര്ഗ്ഗപ്രഭാവമേ വന്ദനം
അമ്മേ ജഗത്പ്രാണരൂപിണീ മാനസക്ഷേത്രവിഹാരിണീ വന്ദനം (ജന്മാന്തരങ്ങളെ)

സ്വന്തമെന്നുള്ളോരഹന്തകള് തീണ്ടാതൊരാദിത്യബിംബമായ് മാറുവതെന്നു ഞാന്
പാടുന്നതെല്ലാം സഹസ്രനാമാര്ച്ചനാമന്ത്രമായ് മാറുവതെന്നിനി അംബികേ
കര്മ്മങ്ങള് പൂജാഫലങ്ങളായ് മാറുവാന്
എന്നിനി എന് മനം സമ്പൂര്ണ്ണമായിടും (ജന്മാന്തരങ്ങളെ)

ജീവധര്മ്മങ്ങളെ അവിടുത്തെ മായാമഹേന്ദ്രജാലങ്ങളായ് കാണുന്നതെന്നു ഞാന്
കേള്ക്കുമീ നാദങ്ങള് തൃപ്പാദമിളകുന്ന മഞ്ജീരശിഞ്ചിതമാകുന്നതെന്നിനി
നിദ്രയില്പ്പോലുമെന് ചിന്താതരംഗങ്ങള്
അമ്മേ മഹാധ്യാനമാകുന്നതെന്നിനി (ജന്മാന്തരങ്ങളെ)

Comments

Popular posts from this blog

Thulasikathir nulliyeduthu

Ya Ghali..

Kudukku Pottiya Kuppayam