Chembharathi - kunukitta kozhi..

Film: ചെമ്പരത്തി
Lyrics: വയലാർ ശരത്ചന്ദ്രവർമ്മ
Music: ദേവരാജൻ
Singer: മാധുരി





കുണുക്കിട്ട കോഴി കുളക്കോഴി കുന്നും ചെരുവിലെ വയറ്റാട്ടി
നീ കേട്ടോ നീ കേട്ടോ
കളിപ്പാങ്കുളങ്ങരെ കടിഞ്ഞൂൽ പെറ്റു കന്നിചെമ്പരത്തി (കുണുക്കിട്ട..))

കാവളം കിളികൾ കുരവയിട്ടു അന്നു കാവതിക്കാക്കകളാർപ്പിട്ടു (2)
പഞ്ചമിമലയിലെ പുള്ളുവപ്പെൺകൊടി പൊന്നും വയമ്പും കൊണ്ടു വന്നു
തെയ്യാരേ..തെയ്യാരേ..തെയ്യാരേ..(കുണുക്കിട്ട..)

കൂവളക്കിളിഞ്ഞിൽ കുട പിടിച്ചൂ നല്ല നേർമണിക്കാറ്റുവന്നുമ്മ വെച്ചു (2)
ചെമ്മുകിൽ വനത്തിലെ ചേടികൾ സന്ധ്യകൾ ചുണ്ടിൽ മൊട്ടിനു ചായമിട്ടു
തെയ്യാരേ..തെയ്യാരേ..തെയ്യാരേ..(കുണുക്കിട്ട..)

മേൽമുണ്ടു മുകളിൽ ചുളിച്ചു വെച്ചു അമ്മ പൂമണിക്കുഞ്ഞിനു പാൽ കൊടുത്തു (2)
കള്ളിയങ്കാട്ടിലെ കാമുകർ വണ്ടുകൾ കള്ളക്കണ്ണിട്ടു നോക്കി നിന്നു
തെയ്യാരേ..തെയ്യാരേ..തെയ്യാരേ..(കുണുക്കിട്ട..)

Comments

Popular posts from this blog

Thulasikathir nulliyeduthu

Ya Ghali..

Kudukku Pottiya Kuppayam